Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Turkey

തുർക്കിയിലേക്ക് ആയുധവുമായി പോയ ചരക്കുകപ്പൽ സൊമാലിയൻ കൊള്ളക്കാർ റാഞ്ചി; കപ്പലിൽ ആറ് ഇന്ത്യക്കാർ

മൊഗാദിഷു: സൊമാലിയൻ തീരത്ത് കടൽക്കൊള്ളക്കാർ റാഞ്ചിയ ചരക്കുകപ്പലിൽ ഇന്ത്യക്കാരായ ആറ് ജീവനക്കാർ ഉൾപ്പെടെയുള്ളവർ കുടുങ്ങി. കാമറൂൺ പതാക ഘടിപ്പിച്ച 'എംവി ലുതുഫ്' എന്ന കപ്പലാണ് കഴിഞ്ഞ തിങ്കളാഴ്ച പൻഡ്‌ലാൻഡ് തീരത്തിനു സമീപംവച്ച് അക്രമികൾ തട്ടിയെടുത്തത്.

തുർക്കി സൈന്യത്തിനുള്ള ആയുധങ്ങളും അത്യാധുനിക വാർത്താവിനിമയ–ഉപഗ്രഹ സംവിധാനങ്ങളുമായി സഞ്ചരിക്കുകയായിരുന്ന കപ്പലാണ് ഇപ്പോൾ കൊള്ളക്കാരുടെ നിയന്ത്രണത്തിലുള്ളത്.

പൻഡ്‌ലാൻഡിലെ ഐൽ ജില്ലയിൽനിന്ന് മൂന്നര നോട്ടിക്കൽ മൈൽ അകലെവച്ചാണ് സംഭവം. പോളാർ മൂവ്‌മെന്‍റ് ഷിപ്പിംഗ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പൽ, മൊഗാദിഷുവിലെ തുർക്കി സൈനിക പരിശീലന കേന്ദ്രത്തിലേക്ക് പോവുകയായിരുന്നു.

കപ്പലിലെ ആകെ പത്ത് ജീവനക്കാരിൽ ആറു പേരും ഇന്ത്യക്കാരാണ്. ഇവരെക്കൂടാതെ ഒരു തുർക്കി പൗരൻ, ഒരു ജോർജിയൻ പൗരൻ, രണ്ട് സെർബിയൻ സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവരാണ് കപ്പലിലുള്ളത്. ജീവനക്കാരുടെ നിലവിലെ സുരക്ഷാ സ്ഥിതി സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങൾ ലഭ്യമായിട്ടില്ല.

കപ്പൽ തട്ടിയെടുത്ത ശേഷം നഗ്ഗൽ തീരത്തേക്കു മാറ്റിയതായി സൊമാലിയൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അസോഷ്യേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ഏപ്രിൽ 26ന് "എംവി സ്വാഡ്' എന്ന കപ്പൽ തട്ടിക്കൊണ്ടുപോയ അതേ സംഘത്തിലെ എട്ട് കടൽക്കൊള്ളക്കാരാണ് ഈ റാഞ്ചലിനു പിന്നിലുമെന്നാണ് വിവരം.

International

പാക്കിസ്ഥാൻ, സൗദി, തുർക്കി, ഈജിപ്ത് ; ഇസ്‌ലാമാബാദിൽ‌ ഇന്നു ചർച്ച

ഇ​സ്‌​ലാ​മാ​ബാ​ദ്: ​പ​ശ്ചി​മേ​ഷ്യാ യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പാ​ക്കി​സ്ഥാ​ൻ, സൗ​ദി, തു​ർ​ക്കി, ഈ​ജി​പ്ത് രാ​ജ്യ​ങ്ങ​ളി​ലെ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​ർ ഇ​ന്നും നാ​ളെ​യും ഇ​സ്‌​ലാ​മാ​ബാ​ദി​ൽ സ​മ്മേ​ളി​ക്കും.

പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നു​ള്ള രൂ​പ​രേ​ഖ ത​യാ​റാ​ക്ക​ലാ​ണ് ല​ക്ഷ്യ​മെ​ന്ന് തു​ർ​ക്കി വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഹാ​കാ​ൻ ഫി​ദാ​ൻ അ​റി​യി​ച്ചു.

നാ​ലു രാ​ജ്യ​ങ്ങ​ളും മ​ധ്യ​സ്ഥ​ശ്ര​മ​ങ്ങ​ളി​ൽ പാ​ങ്കാ​ളി​ക​ളാ​ണ്. യു​എ​സ് പ്ര​സി​ഡ​ന്‍റ് ട്രം​പ് യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ മു​ന്നോ​ട്ടു​വ​ച്ച 15 ഇ​ന നി​ർ​ദേ​ശ​ങ്ങ​ൾ ഇ​റാ​നു കൈ​മാ​റി​യ​ത് പാ​ക്കി​സ്ഥാ​നാ​ണ്.

ഇ​റാ​നു​മാ​യു​ള്ള ച​ർ​ച്ച​ക​ൾ ന​ല്ല​നി​ല​യി​ൽ ന​ട​ക്കു​ന്നു​ണ്ടെ​ന്നാ​ണ് ട്രം​പ് അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. എ​ന്നാ​ൽ ച​ർ​ച്ച ന​ട​ക്കു​ന്ന കാ​ര്യം സ്ഥി​രീ​ക​രി​ക്കാ​ൻ ഇ​റാ​ൻ ത​യാ​റാ​യി​ട്ടി​ല്ല.

ട്രം​പി​ന്‍റെ 15 ഇ​ന നി​ർ​ദേ​ശ​ങ്ങ​ൾ ഇ​റാ​ൻ പ​രി​ഗ​ണി​ക്കു​ന്ന​താ​യി സൂ​ച​ന​യു​ണ്ട്. ട്രം​പി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ ഏ​ക​പ​ക്ഷീ​യ​മാ​ണെ​ന്ന് ഇ​റേ​നി​യ​ൻ വൃ​ത്ത​ങ്ങ​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ട​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്.

International

തു​ർ​ക്കി സൈ​നി​ക വി​മാ​നാ​പ​ക​ടം: 20 പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി സ്ഥി​രീ​ക​ര​ണം

ടി​ബി​ലി​സി: തു​ർ​ക്കി​യു​ടെ സൈ​നി​ക വി​മാ​നം ത​ക​ർ​ന്ന് 20 പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി സ്ഥി​രീ​ക​ര​ണം. അ​സ​ര്‍​ബൈ​ജാ​നി​ൽ​നി​ന്ന് തു​ർ​ക്കി​യി​ലേ​യ്ക്ക് തി​രി​ച്ചു​വ​രു​ന്ന​തി​നി​ടെ​യാ​ണ് വി​മാ​നം ത​ക​ർ​ന്നു​വീ​ണ​ത്.

ജോ​ര്‍​ജി​യ-​അ​സ​ര്‍​ബൈ​ജാ​ന്‍ അ​തി​ര്‍​ത്തി​യി​ലാ​ണ് തു​ര്‍​ക്കി സൈ​നി​ക വി​മാ​നം ത​ക​ർ​ന്നു വീ​ണ​ത്. വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന 20 പേ​രും സൈ​നി​ക​രാ​യി​രു​ന്നു.

സി 130 ​ഹെ​ര്‍​കു​ലി​സ് വി​ഭാ​ഗ​ത്തി​ല്‍​പെ​ട്ട വി​മാ​ന​മാ​ണ് ത​ക​ര്‍​ന്നു​വീ​ണ​ത്. വി​മാ​നം പ​ല ക​ഷ്ണ​ങ്ങ​ളാ​യി താ​ഴേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു. വി​മാ​ന​ത്തി​ന​ക​ത്തു​ണ്ടാ​യ സ്‌​ഫോ​ട​ന​മാ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

 

International

തു​ർ​ക്കി​യി​ൽ ശ​ക്ത​മാ​യ ഭൂ​ച​ല​നം; തീ​വ്ര​ത 6.1

അ​ങ്കാ​റ: തു​ർ​ക്കി​യി​ൽ ശ​ക്ത​മാ​യ ഭൂ​ച​ല​നം. പ​ടി​ഞ്ഞാ​റ​ൻ തു​ർ​ക്കി​യി​ലെ സി​ന്ദി​ർ​ഗി​യി​ൽ ഞാ​യ​റാ​ഴ്ച രാ​ത്രി​യു​ണ്ടാ​യ ഭൂ​ച​ല​ന​ത്തി​ൽ 6.1 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി തു​ർ​ക്കി ദു​ര​ന്ത നി​വാ​ര​ണ ഏ​ജ​ൻ​സി അ​റി​യി​ച്ചു.

ഇ​സ്താം​ബൂ​ളും വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ ഇ​സ്മി​റും ഉ​ൾ​പ്പെ​ടെ രാ​ജ്യ​ത്തി​ന്‍റെ പ​ടി​ഞ്ഞാ​റ​ൻ ഭാ​ഗ​ത്തു​ള്ള നി​ര​വ​ധി ന​ഗ​ര​ങ്ങ​ളി​ൽ ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ടു. നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ള്‍ ത​ക​ര്‍​ന്നു. അ​തേ​സ​മ​യം, ആ​ള​പാ​യം ഇ​തു​വ​രെ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.

ഭൂ​ച​ല​ന​ത്തി​നു പി​ന്നാ​ലെ 4.6 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ തു​ട​ർ​ച​ല​ന​വും ഉ​ണ്ടാ​യ​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്. ദു​ര​ന്ത നി​വാ​ര​ണ ഉ​ദ്യോ​ഗ​സ്ഥ​രും പോ​ലീ​സും ഉ​ട​ൻ ത​ന്നെ സ്ഥ​ല​ത്ത് തി​ര​ച്ചി​ൽ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

International

പ്രവാചകനിന്ദ തുർക്കിയിൽ നാല് മാഗസിൻ ജീവനക്കാർ അറസ്റ്റിൽ

ഈ​​സ്താം​​ബു​​ൾ: പ്ര​​വാ​​ച​​ക​​ൻ മു​​ഹ​​മ്മ​​ദി​​നെ കാ​​ർ​​ട്ടൂ​​ണി​​ലൂ​​ടെ നി​​ന്ദി​​ച്ചു​​വെ​​ന്നാ​​രോ​​പി​​ച്ച് തു​​ർ​​ക്കി​​യി​​ൽ നാ​​ല് ആ​​ക്ഷേ​​പ​​ഹാ​​സ്യ മാ​​ഗ​​സി​​ൻ ജീ​​വ​​ന​​ക്കാ​​രെ പോ​​ലീ​​സ് ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്തു.

ലേ മാ​​ൻ മാ​​ഗ​​സി​​നി​​ലാ​​ണ് കാ​​ർ​​ട്ടൂ​​ൺ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ച​​ത്. ഇ​​ന്ന​​ലെ മാ​​ഗ​​സി​​ന്‍റെ ഈ​​സ്താം​​ബു​​ളി​​ലെ ഓ​​ഫീ​​സി​​നു പു​​റ​​ത്ത് പ്ര​​തി​​ഷേ​​ധ​​വും ക​​ല്ലേ​​റു​​മു​​ണ്ടാ​​യി. കാ​​ർ​​ട്ടൂ​​ണി​​സ്റ്റ് ദോ​​ഹ​​ൻ പെ​​ഹ്‌​​ൽ​​വ​​ൻ, ലേ ​​മാ​​ൻ എ​​ഡി​​റ്റ​​ർ ഇ​​ൻ-​​ചീ​​ഫ് സ​​ഫ​​ർ അ​​ക്നാ​​ർ, ഗ്രാ​​ഫി​​ക് ഡി​​സൈ​​ന​​ർ സെ​​ബ്ര​​യ്‌​​ൽ ഒ​​ക്കു, മാ​​നേ​​ജ​​ർ അ​​ലി യാ​​വു​​സ് എ​​ന്നി​​വ​​രാ​​ണ് അ​​റ​​സ്റ്റി​​ലാ​​യ​​ത്. മാ​​ധ്യ​​മ​​സ്വാ​​ത​​ന്ത്ര്യ​​ത്തി​​ന്‍റെ കാ​​ര്യ​​ത്തി​​ൽ 180 രാ​​ജ്യ​​ങ്ങ​​ളി​​ൽ 159-ാം സ്ഥാ​​ന​​മാ​​ണ് തു​​ർ​​ക്കി​​ക്കു​​ള്ള​​ത്.

Latest News

Corehub Up